തൊടുപുഴ: റോഡിലൂടെ നടന്നുപോയ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടവെട്ടി നടയം ഭാഗത്ത് മാളിയേക്കല്‍ വീട്ടില്‍ സിറാജാണ് (36) അറസ്റ്റിലായത്. സെപ്റ്റംബര്‍ 11-ന് നെടിയശാല-പുറപ്പുഴ റോഡിലായിരുന്നു സംഭവം. ട്യൂഷന്‍ കഴിഞ്ഞ് പെണ്‍കുട്ടി റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിലെത്തിയ പ്രതി കയറിപ്പിടിക്കുകയായിരുന്നു.
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കരിങ്കുന്നം പോലീസ് പ്രദേശത്തെ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. കോവിഡ് പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. സിഐ. പ്രിന്‍സ് ജോസഫ്, എസ്‌ഐ. അബ്ബാസ്, ഉദ്യോഗസ്ഥരായ സഞ്ജയ്, ഹരീഷ്, അലിയാര്‍, ബാവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.