Monday, May 5, 2025 12:05 pm

എം.കെ സ്റ്റാലിനും കനിമൊഴിക്കുമെതിരെ അധിക്ഷേപ പരാമർശം ; ഹിന്ദുത്വ സംഘടനാ പ്രവർത്തകനും സുഹൃത്തും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഡിഎംകെ എംപിയും സഹോദരിയുമായ കനിമൊഴിക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തിയ ഹിന്ദുത്വ സംഘടനാ പ്രവർത്തകനും സുഹൃത്തും അറസ്റ്റിൽ. ഹിന്ദു മുന്നണി പ്രവർത്തകനും കോയമ്പത്തൂർ കോവിൽപാളയം സ്വദേശിയുമായ ശിവ, ഇയാളുടെ സുഹൃത്ത് ചന്ദ്രശേഖർ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മദ്യപിച്ച് സ്റ്റാലിനെയും കനിമൊഴിയെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ശിവ ചന്ദ്രശേഖറിനൊപ്പം ഒരു പ്രാദേശിക ബാറിൽ മദ്യപിക്കുന്നതിനിടെയാണ് വിവാദ വീഡിയോ പകർത്തിയത്. വീഡിയോയിൽ ശിവ ഒരു മദ്യക്കുപ്പി ഉയർത്തുകയും അതിന്റെ ഗുണനിലവാരത്തെ വിമർശിക്കുകയും അടുത്തിടെ നടന്ന ഡിഎംകെ പ്രചാരണത്തെ പരാമർശിച്ച് മുഖ്യമന്ത്രി സ്റ്റാലിനെ ‘അപ്പ’ (അച്ഛൻ) എന്നുവിളിച്ച് പരിഹസിക്കുകയും ചെയ്തു.

തുടർന്ന് കനിമൊഴിയെക്കുറിച്ച് അപകീർത്തി പരാമർശങ്ങൾ നടത്തുകയും അവരെ ‘അത്തായി’ (അമ്മായി)യോട് ഉപമിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തു. ശേഷം വീഡിയോ ഇവർ സോഷ്യൽമീഡിയയിൽ അപ്‌ലോഡ് ചെയ്തതോടെ വൻ പ്രതിഷേധത്തിന് ഇടയാക്കി. പിന്നാലെ, ഡിഎംകെ ഐടി വിങ് സെക്രട്ടറി ശക്തിവേൽ കോവിൽപാളയം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ശിവയെയും ചന്ദ്രശേഖറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുപിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ചാണകത്തില്‍ നിന്നുള്ള പെയിന്റ് അടിക്കണം ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

0
ലഖ്‌നൗ: യുപിയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ ചുവരുകളില്‍ ചാണകത്തില്‍ നിന്ന് വികസിപ്പിക്കുന്ന പെയിന്റ്...

കാരൂർ സെയ്ന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ കൊടിയേറി

0
ഇലന്തൂർ : കാരൂർ സെയ്ന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ...

ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ എട്ടുപേർ കസ്റ്റഡിയിൽ

0
പത്തനംതിട്ട : പത്തനംതിട്ട മേക്കോഴൂർ ഋഷികേശ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ...

അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരുന്നതിനെ അനുകൂലിച്ച് പോസ്റ്ററുകൾ

0
പാലക്കാട് : കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന സൂചനകൾക്കിടെ അധ്യക്ഷ സ്ഥാനത്ത്...