Tuesday, July 8, 2025 7:34 am

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ ബസ് സർവ്വീസ് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തിരിച്ചും കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ സർവ്വീസുകൾ ആരംഭിച്ചു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാർക്ക് പ്രയോജനപ്രദമാകുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളതെന്ന് കെഎസ്ആർടിസി അറിയിച്ചു. കോഴിക്കോടു നിന്നും ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കും 6 മണിക്കുമായി മൂന്ന് സർവീസുകളാണ് നെടുമ്പാശ്ശേരി വഴി എറണാകുളത്തേക്ക് ആരംഭിച്ചിട്ടുള്ളത്. രാവിലെ 3 മണിക്കും 4 മണിക്കും 5 മണിക്കുമായാണ് എറണാകുളത്തു നിന്നും നെടുമ്പാശ്ശേരി വഴി കോഴിക്കോട്ടേയ്ക്കുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ബസ് കോഴിക്കോടേക്ക് പുറപ്പെടുക രാവിലെ 3:45, 4:45, 5:45 എന്നീ സമയങ്ങളിലാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും എറണാകുളത്തേക്ക് പുറപ്പെടുക രാത്രി 7:10, 9:10, 11:10 എന്നീ സമയങ്ങളിലായിരിക്കും. ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കെഎസ്ആർടിസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി കോഴിക്കോട് – 0495-2723796, എറണാകുളം – 0484-2372033 നമ്പറുകളിൽ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടാൻ ആലോചന

0
തിരുവനന്തപുരം : കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടാൻ ആലോചന. താൽക്കാലിക വൈസ്...

അമേരിക്കയിലുണ്ടായ റോഡപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം

0
വാഷിം​ഗ്ടൺ : അമേരിക്കയിലുണ്ടായ റോഡപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം. ഹൈദരാബാദ്...

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0
പാലക്കാട് : പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി...

കോന്നി പയ്യനാമൺ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്ന് തെരച്ചിൽ തുടരും

0
കോന്നി : കോന്നി പയ്യനാമൺ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്ന്...