ആലപ്പുഴ: പുറക്കാട് പുന്തലയില്‍ വാഹനാപകടത്തില്‍ ബാലികയ്ക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാറിടിച്ച് നൂറനാട് മാമൂട് ജലീലിന്റെ ഏഴ് വയസുള്ള മകള്‍ നസ്രിയ ആണ് മരിച്ചത്. കടല്‍ കണ്ടശേഷം റോഡ് മുറിച്ച് കടക്കുന്നതിനായി റോഡരികില്‍ നില്‍ക്കുമ്പോഴാണ് നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചു കയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ചറിയിലേക്ക് മാറ്റി.
പുറക്കാട് വാഹനാപകടo ; ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം
RECENT NEWS
Advertisment