കണ്ണൂര്‍ : കൂത്തുപറമ്പ് ചിറ്റാരിപറമ്പ് ചൂണ്ടയില്‍ ബൈക്ക് മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കൈതേരി ആറങ്ങാട്ടേരി സ്വദേശികളായ സാംരംഗ്, അതുല്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് പേരും മരിച്ച നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം റോഡരികിലെ പറമ്പിലും മറ്റൊരാളുടേത് സമീപത്തെ തോട്ടിലുമാണ് കണ്ടെത്തിയത്. മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. മൃതദേഹങ്ങള്‍ തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കൂത്തുപറമ്പ് ചിറ്റാരിപറമ്പ് ചൂണ്ടയില്‍ ബൈക്ക് മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
RECENT NEWS
Advertisment