കണ്ണൂര്‍ : ദേശിയപാതയില്‍ അലക്യം പാലത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിയും സഹോദരനും മരിച്ചു. പാച്ചേനി പൂമാലക്കാവിന് സമീപത്തെ അക്കരമ്മല്‍ ലക്ഷ്മണന്‍റെയും പടിഞ്ഞാറ്റപുരയില്‍ ഭാനുമതിയുടെയും മക്കളായ ലോപേഷ് (33), സ്നേഹ (23) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം. സ്നേഹ സംഭവസ്ഥലത്ത് വെച്ചും ലോപേഷ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ആശാരി പണിയാണ് ലോപേഷിന്. ലോബ മറ്റൊരു സഹോദരിയാണ്.
പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിയും സഹോദരനും മരിച്ചു
RECENT NEWS
Advertisment