ഫിറോസാബാദ്: ഉത്തർപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. എട്ടുപേർക്കു പരിക്കേറ്റു. ആഗ്ര-ലക്നോ അതിവേഗപാതയിൽ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. ബിഹാറിലെ മോത്തിഹാരിയിൽനിന്നു ഡൽഹിയിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഡബിൾ ഡെക്കർ ബസ് ട്രക്കിനു പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ ഇറ്റാവയിലെ ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് നഗ്ല ഖൻഹർ പോലീസ് സ്റ്റേഷൻ ഓഫീസർ രാജേഷ് കുമാർ അറിയിച്ചു.
ഉത്തർപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേർ മരിച്ചു
RECENT NEWS
Advertisment