തോങ്ക് : രാജസ്ഥാനില്‍ ജീപ്പും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. സംഭവത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. തോങ്ക് ജില്ലയിലെ സദാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
മധ്യപ്രദേശില്‍ നിന്നുള്ള കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഖതു ശ്യാംജി ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങവേയായിരുന്നു അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മൂന്നു വയസുകാരി മാത്രമാണ് പരുക്കേല്‍ക്കാതെ രക്ഷപെട്ടത്.
പരുക്കേറ്റവരെ ജയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ ഒളിവിലാണെന്നും തോങ്ക് ഡിജിപി പറഞ്ഞു.