പത്തനംതിട്ട : മൈലപ്രയില്‍ തടിലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞു. ഓട്ടോയില്‍ യാത്രികര്‍ കുടുങ്ങിക്കിടക്കുന്നു. സംഭവം നടന്നിട്ട് പതിനഞ്ചു മിനിറ്റ് ആയതേ ഉള്ളു. രണ്ടു പേരാണ് ഓട്ടോയിൽ കുടുങ്ങിക്കിടക്കുന്നത്. മൈലപ്ര മേക്കോഴൂർ റോഡിൽ ആണ് അപകടം നടന്നിരിക്കുന്നത്. രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പത്തനംതിട്ടയിൽ കനത്ത മഴയും പെയ്തുകൊണ്ടിരിക്കുകയാണ്. ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തിട്ടുണ്ട്.
മൈലപ്രയില്‍ തടിലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞു ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
RECENT NEWS
Advertisment