വൈത്തിരി : ലക്കിടിയിൽ ബസ് കയറിയിറങ്ങി പത്തൊമ്പതുകാരന് ദാരുണാന്ത്യം. സഹയാത്രികന് പരിക്കേറ്റു. ബത്തേരി സ്വദേശിയായ കൽപഞ്ചേരി പവൻ സതീഷാണ് മരിച്ചത്. ബന്ധുവായ യുവാവിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ലക്കിടി ബസ് സ്റ്റോപ്പിനു സമീപമാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് കാറിന്റെ പുറകിലിടിച്ചു റോഡിലേക്ക് മറിഞ്ഞു.പിന്നാലെ എതിർദിശയിൽനിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് പവന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ലക്കിടിയിൽ കാറിലിടിച്ച് മറിഞ്ഞ ബൈക്ക് യാത്രികന്‍റെ മുകളിലൂടെ ബസ് കയറിയിറങ്ങി
RECENT NEWS
Advertisment