കല്‍പ്പറ്റ : കല്‍പ്പറ്റ നഗരത്തില്‍ യുവാവിനെ അജ്ഞാത വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ ഓണിവയല്‍ സ്വദേശിയും നിലവില്‍ റാട്ടക്കൊല്ലി പാടിയില്‍ താമസിച്ചു വരുന്നതുമായ ജിജിമോന്‍ (പാപ്പന്‍-44) ആണ് മരിച്ചത്. കാല്‍നടയായി പോകുമ്പോള്‍ വാഹനമിടിച്ചെന്നാണ് സംശയിക്കുന്നത്. ബൈപ്പാസ് റോഡരികിലെ ജനമൈത്രി ജംഗ്ഷനിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 10.10നാണ് സംഭവമെന്ന് കല്‍പ്പറ്റ പോലീസ് പറഞ്ഞു. ജിജി മോന്‍റെ തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റ് റോഡരികിലേക്ക് വീണ ഇദ്ദേഹം ഏറെ നേരം ഇവിടെ കിടന്നത് രക്തം വാര്‍ന്ന് പോകാനിടയാക്കി. വിവരമറിഞ്ഞ് കല്‍പ്പറ്റ എസ്.ഐ കലാമിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജിജിമോനെ ഇടിച്ച വാഹനം നിര്‍ത്താതെ പോയതായി പോലീസ് പറഞ്ഞു. അപകടം നടന്ന സ്ഥലത്തിന് സമീപത്തെയും മറ്റും കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അപകടമുണ്ടാക്കിയ വാഹനം എതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]