പന്തളം : സൈക്കിള്‍ യാത്രക്കാരനായ പന്തളം, പൂഴിക്കാട്, വെണ്മണി വടക്കേതില്‍ സി.ഡി പ്രമോദ് (കെച്ചുമോന്‍ 48) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പന്തളം കടയക്കാട് ഹരീഷ് ഭവനില്‍ കിരണ്‍ (20) സഹോദരന്‍ ഹരീഷ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുഴിക്കാട് വാടകവീട്ടില്‍ താമസിക്കുന്ന ഇരുവരും മരുന്നു വാങ്ങാനായി മെഡിക്കല്‍ മിഷന്‍ മെഡിക്കല്‍ സ്റ്റോറില്‍ വന്നപ്പോഴായിരുന്നു എതിരെ വന്ന സൈക്കിളുമായി കൂട്ടിയിടിച്ചത്. ശനിയാഴ്ച്ച രാത്രി പത്തുമണിയോടെ മെഡിക്കല്‍ മിഷന്‍ പൂഴിക്കാട് റോഡില്‍ ചിറ മുടിക്ക് സമീപം വെച്ചായിരുന്നു ആയിരുന്നു അപകടം ഉണ്ടായത്. പ്രമോദിന്‍റെ ഭാര്യ.ബിജി.എസ്, മക്കള്‍: ലിനു പ്രമോദ്, ജിന്‍സി,മരുമകന്‍ : സാമുവേല്‍ . പി.ജി
ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
RECENT NEWS
Advertisment