കോട്ടയം : വാഹനാപകടം കാല്‍ നഷ്ടപ്പെട്ട സ്ത്രീക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. കാറപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട അതിരമ്പുഴ മാലേപ്പറമ്പില്‍ മിനി ജോസിന് (52) 50 ലക്ഷം രൂപ നഷ്ടപരിഹാരം. മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി വി.ജി ശ്രീദേവിയാണ് ഉത്തരവിട്ടത്. ഹര്‍ജിക്കാരിയുടെ കോടതിച്ചെലവും പലിശയും ഉള്‍പ്പെടെയുള്ള നഷ്ടപരിഹാരത്തുക ഒരുമാസത്തിനകം കാറിന്റെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്നു കോടതി ഉത്തരവിട്ടു.
2017 ഓഗസ്റ്റ് 5ന് രാത്രി 10ന് ഭര്‍ത്താവ് ജോസ് ഓടിച്ചു വന്ന കാറില്‍ മുന്‍സീറ്റില്‍ യാത്ര ചെയ്യുകയായിരുന്നു മിനി. കാണക്കാരി വെമ്പള്ളിയില്‍ എത്തിയപ്പോള്‍ ശക്തമായ മഴയത്ത് എതിര്‍ദിശയില്‍ ഓടിച്ചുവന്ന വാഹനത്തിന്റെ വെളിച്ചം ഡിം ചെയ്യാതിരുന്നതിനെത്തുടര്‍ന്ന് കാര്‍ കലുങ്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ മിനിക്ക് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ഇടതുകാല്‍ മുറിച്ചുനീക്കേണ്ടിവന്നു. അപകടത്തില്‍ ജോസിനും പരുക്കേറ്റിരുന്നു. ഹര്‍ജിക്കാരിക്കുവേണ്ടി, അഭിഭാഷകരായ വി.ബി ബിനു, സി.എസ് ഗിരിജ എന്നിവര്‍ ഹാജരായി.