Thursday, July 3, 2025 10:53 pm

കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ 4 യുവാക്കള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : കോയമ്പത്തൂര്‍-ആനക്കട്ടി റോഡില്‍ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ നാല് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരപരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം.

സീരനായ്ക്കന്‍പാളയം സ്വദേശി ഇന്ദിരേശ്(22), പൂമാര്‍ക്കറ്റ് സ്വദേശിയായ കാര്‍ത്തിക് രാജു(22), കസ്തൂരിനായ്ക്കന്‍ പാളയം സ്വദേശി മോഹന്‍ ഹരി(23),വടകോവൈ സ്വദേശിയായ മണികണ്ഠന്‍(22) എന്നിവരാണ് മരിച്ചത്. വടകോവൈ സ്വദേശിയായ പ്രകാശ്(23) പരിക്കേറ്റ് ചികിത്സയിലാണ്. ഇവരില്‍ ഇന്ദരീശ്, പ്രകാശ് എന്നിവര്‍ ഹിന്ദുസ്ഥാന്‍ കോളേജ് വിദ്യാര്‍ഥികളും കാര്‍ത്തിക് രാജു, മോഹന്‍ ഹരി, മണികണ്ഠന്‍ എന്നിവര്‍ കോളേജിലെ മുന്‍ വിദ്യാര്‍ഥികളുമാണ്.

കൗണ്ടംപാളയത്തുള്ള സുഹൃത്ത് വെങ്കിടേഷിന്റെ പിറന്നാളോഘോഷത്തില്‍ പങ്കെടുത്ത് യുവാക്കള്‍ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ദിരേശാണ് കാറോടിച്ചിരുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ പ്രകാശ് കോയമ്പത്തൂര്‍ സിഎംസിഎച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ. പള്ളിച്ചൽ ഭാഗത്ത് എക്സൈസ്...

കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

0
പത്തനംതിട്ട : കോന്നി ഗ്രാമപഞ്ചായത്ത് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും കൃഷി ഭവനില്‍...

വിദ്യാര്‍ഥികള്‍ പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരാകണം : മന്ത്രി ആര്‍.ബിന്ദു

0
പന്തളം: പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ...

ക്രൈസ്തവ ദിനാചരണം പത്തനംതിട്ട സി എസ് ഐ പള്ളിയിൽ വെച്ച് നടന്നു

0
പത്തനംതിട്ട: നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് അഭിമുഖ്യത്തിൽ ക്രൈസ്തവ ദിനാചരണം...