Sunday, April 20, 2025 7:35 pm

രാജ്യത്ത്​ കഴിഞ്ഞവര്‍ഷമുണ്ടായ വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്​ടമായവരുടെ എണ്ണം 1.20ലക്ഷം ; പ്രതിദിനം 328പേര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത്​ കഴിഞ്ഞവര്‍ഷമുണ്ടായ വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്​ടമായവരുടെ എണ്ണം 1.20 ലക്ഷം. ശരാശരി പ്രതിദിനം 328പേര്‍ വിവിധ അപകടങ്ങളില്‍ മരിച്ചതായാണ്​ കണക്കുകള്‍. മൂന്നുവര്‍ഷത്തിനിടെ 3.92 ലക്ഷം പേര്‍ വിവിധ റോഡപകടങ്ങളില്‍ മരിച്ചതായും നാഷനല്‍ ക്രൈം റെക്കോഡ്​സ്​ ​ബ്യൂറോ പറയുന്നു.

2019 ല്‍ 1.36 ലക്ഷം പേര്‍ക്കും 2018 ല്‍ 1.35 ലക്ഷംപേര്‍ക്കും റോഡപകടങ്ങള്‍ മൂലം ജീവന്‍ നഷ്​ടമായി. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട്​ 2020 ല്‍ 41,196 കേസുകള്‍ രജിസ്​റ്റര്‍ ചെയ്​തു. 2019 ല്‍ ഇത്​ 47,504 ആയിരുന്നു. 2018 ല്‍ 47,028 കേസുകളും. മുന്‍വര്‍ഷം പ്രതിദിനം ശരാശരി 112 വാഹനാപകട കേസുകള്‍ രജിസ്റ്റര്‍ ചെയ്​തതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

പൊതുവഴിയില്‍ അശ്രദ്ധമായി വാഹനമോടിച്ച കേസുകള്‍ 2020 ല്‍ 1.30 ലക്ഷമാണ്​. 2019 ല്‍ ഇത്​ 1.60 ലക്ഷവും 2018 ല്‍ ഇത്​ 1.66 ലക്ഷവും ആയിരുന്നു. 2022 ല്‍ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട്​​ 52 പേരാണ്​ രാജ്യത്ത്​ മരിച്ചത്​. 2019 ല്‍ 55 പേരും 2018 ല്‍ 35 പേരും മരിച്ചു. ചികിത്സപിഴവ്​ മൂലം 133 പേരാണ്​ 2020 ല്‍ മരിച്ചത്​. 2019 ല്‍ 201പേരും 2018 ല്‍ 218പേരും ചികിത്സ പിഴവ്​ മൂലം മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുനനു.

രാജ്യത്ത്​ ഉയര്‍ന്നുവരുന്ന വാഹനാപകട മരണ കണക്കുകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന്​ വിദഗ്​ധര്‍ സൂചിപ്പിക്കുന്നു. 2020 ല്‍ കോവിഡ്​ 19നെ തുടര്‍ന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണില്‍ മാര്‍ച്ച്‌​ 25, മുതല്‍ മേയ്​ 31വരെ ഗതാഗതം വളരെ കുറഞ്ഞ നിലയിലായിരുന്നു. എന്നാല്‍ ലോക്​ഡൗണിന്​ ശേഷം വാഹനാപകടത്തിന്‍റെ എണ്ണം കുത്തനെ ഉയരുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്

0
പാലക്കാട്: സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി....

ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

0
റോം : ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസയിൽ...

റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും

0
റിയാദ്: സൗദിയിൽ റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും....

2027 യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ഇൻഡ്യാ സഖ്യം ഒരുമിച്ചുനിൽക്കുമെന്ന് അഖിലേഷ് യാദവ്

0
ലഖ്‌നൗ: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ...