കൊച്ചി : ബൈക്ക് പോസ്റ്റിലിടിച്ച് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു . ചോറ്റാനിക്കര എരുവേലി തുടിയന്‍ വീട്ടില്‍ റെജിയുടെ മകന്‍ റെമിന്‍ ആണ് അപകടത്തില്‍ മരിച്ചത്. കൂടെ ഉണ്ടായിരുന്ന രണ്ടു വിദ്യാര്‍ത്ഥികളെ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിപിസി കോളേജിലെ ബിഎസ് സി ഇലക്ട്രോണിക്ക് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് റെമിന്‍.
കൂട്ടുകാരുമായി ബൈക്കില്‍ കോളേജിലേയ്ക്കു പോകുമ്പോള്‍ പാലച്ചുവട് സെന്റ് ജോസഫ് സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ ഒവര്‍ടേക്ക് ചെയ്തു വന്ന സ്വകാര്യബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയപ്പോഴായിരുന്നു ബൈക്ക് പോസ്റ്റില്‍ ഇടിച്ചത് ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു പോയ റെമിന്‍ തല്‍ക്ഷണം മരണപ്പെട്ടു. മൃതദേഹം പിറവം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.