കൊച്ചി : ആലുവയില്‍ കെ എസ് ആര്‍ ടി സി ബസില്‍ ലോറിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ആലുവയില്‍ നിന്ന് കാക്കനാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ആറരയോടെ ആലുവയ്ക്കടുത്ത് മുട്ടം തൈക്കാവിലാണ് സംഭവം. അപകടത്തില്‍ ബസ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ആലുവയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കെ എസ് ആര്‍ ടി സി ബസ് മുന്നില്‍ പോകുകയായിരുന്ന കണ്ടെയിനര്‍ ലോറിയിലാണ് ആദ്യം ഇടിച്ചത്. ഈ സമയം മറ്റൊരു കണ്ടെയിനര്‍ ലോറി ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് ഗതാഗത തടസമുണ്ടായി.
ആലുവയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ലോറിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
RECENT NEWS
Advertisment