തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട പൊട്ടന്‍കാവില്‍ ആഡംബര ബൈക്ക് പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു. മലയില്‍കീഴ് സ്വദേശി അന്‍വിന്‍ ആണ് മരിച്ചത്. മറ്റൊരാളെ ഗുരുതര പരുക്കളുടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിക്കാട് തെരേസ കോളേജിലെ വിദ്യാര്‍ഥിയാണ് അന്‍വിന്‍. ഇയാള്‍ക്കൊപ്പം സഞ്ചരിച്ച് ബിജോയ്ക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിജോയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഒരു വാഹനത്തെ മറികടന്ന് വരവേ നിയന്ത്രണം തെറ്റി നിര്‍ത്തിയിരുന്ന മറ്റൊരു ബൈക്കിനെ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ആല്‍വിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.