പയ്യോളി : അയനിക്കാട് പോസ്റ്റാഫീസിന് സമീപം കാറിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. മേപ്പയിൽ അൽ ഷബയിൽ ഷംസുദ്ദീൻ (60), മകൾ ഷബാന (34) എന്നിവർക്കാണ് പരിക്കേറ്റത്. ഷംസുദ്ദീനെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾ ഷബാനക്ക് നിസ്സാര പരിക്കാണുള്ളത്. അയനിക്കാട് പോസ്റ്റാഫീസ് ബസ് സ്റ്റോപ്പിന് മുമ്പിലാണ് അപകടം നടന്നത്. മലപ്പുറത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
കാറിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു
RECENT NEWS
Advertisment