പാലക്കാട് : വാളയാറിൽ എക്സൈസ് ചെക് പോസ്റ്റിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ടിപ്പർ ഇടിച്ച് ഇതിലുണ്ടായിരുന്ന സ്പൈയർ ഡ്രൈവർ കൊടുങ്ങല്ലൂർ സ്വദേശി രാജേഷ് (40) മരിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറി മുന്നോട്ട് നീങ്ങി മുന്നിൽ നിർത്തിയ മറ്റൊരു ചരക്ക് ലോറിയിൽ ഇടിച്ച് ഈ ലോറിയിലുണ്ടായിരുന്ന തമിഴ്നാട് വീറരാജപ്പേട്ട സ്വദേശി കുളന്തവേൽ (43) ലോറിയിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് മരിച്ചു. പുലർച്ചെ 2.30നായിരുന്നു അപകടം. വാഹനങ്ങൾ മാറ്റി ദേശീയപാതയിലെ ഗതാഗത തടസം നീക്കി. മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിൽ.
ടിപ്പർ ഇടിച്ചു തെറുപ്പിച്ച ലോറി മാറ്റൊരു ലോറിയിൽ ഇടിച്ചു ; രണ്ടു മരണം
RECENT NEWS
Advertisment