റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നാഴ്‌സുമാര്‍ മരിച്ചു. റിയാദ്- ജിദ്ദ റോഡില്‍ ഉണ്ടായ അപകടത്തില്‍ വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29) കൊല്ലം ആയൂരിലെ സുബി (33) എന്നിവരാണ് മരിച്ചത്. റിയാദില്‍നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന വാഹനം അപകടത്തില്‍പെടുകയായിരുന്നു.
ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൊല്‍ക്കത്ത സ്വദേശിയായ ഡ്രൈവറും മരിച്ചതായാണ് വിവരം. മലയാളികളായ രണ്ട് നഴ്സുമാര്‍ തായിഫ് കിംഗ് ഫൈസല്‍ ആശുപത്രിയിലാണ്. ആന്‍സി, പ്രിയങ്ക എന്നിവരാണ് ആശുപത്രിയിലുള്ളത്. മറ്റു മൂന്ന് പേര്‍ തമിഴ്നാട് സ്വദേശിനികളാണ്. കുമുദ,രജിത, റോമിയോ കുമാര്‍.