റാന്നി: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടം നിത്യ സംഭവമായി മാറുന്നു. ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച പാതയില്‍ അപകടം പെരുകുന്നത് അശ്രദ്ധയോടുള്ള ഡ്രൈവിംങ്ങാണു കാരണമെന്ന് പറഞ്ഞ് കൈയ്യൊഴിയാന്‍ അധികൃതര്‍ തയ്യാറുമ്പോഴും പഠനത്തിന് തയ്യാറാകാത്തത് എന്തെന്ന് ചോദ്യം ബാക്കിയാവുന്നു. മന്ദമരുതി ജംങ്ഷനില്‍ ഇന്നു വെളുപ്പിന് മൂന്നരയോടെ നടപ്പാതയിലേക്ക് കാര്‍ ഇടിച്ചു കയറിയതാണ് അവസാന സംഭവം. വിമാനത്താവളത്തില്‍ യാത്രക്കാരെ ഇറക്കി തിരികെ വന്ന പത്തനംതിട്ട സ്വദേശിയുടെ കാറാണ് നടപ്പാതയും കൈവരിയും തകര്‍ത്ത് കടത്തിണ്ണയിലേക്ക് ഇടിച്ചു കയറിയത്.
സംഭവ സമയത്ത് ഡ്രൈവര്‍ മാത്രമെ കാറില്‍ ഉണ്ടായിരുന്നുള്ളു. കാറിന്‍റെ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. സംസ്ഥന പാതയുടെ നവീകരത്തിനു ശേഷം ഏറ്റവും കൂടുതൽ അപകടം നടക്കുന്ന മേഖലയിൽ ഒന്നാണ് മന്ദമരുതി. റോഡിന്‍റെ നിര്‍മ്മാണത്തില്‍ അലൈന്‍മെന്‍റിലുണ്ടായ വ്യത്യാസമാണ് അപകടം ഏറാന്‍ കാരണമെന്ന വിലയിരുത്തലുമുണ്ട്. എന്നാല്‍ ഇത് പരിശോധിക്കാന്‍ കെ.എസ്.ടി.പി അധികൃതര്‍ തയ്യാറല്ല. അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിംഗുനുമാണ് പലപ്പോഴും അധികൃതര്‍ കേസെടുക്കുന്നതും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033