മലയാലപ്പുഴ : റോഡിൽ അലക്ഷ്യമായി മരത്തടി തള്ളിയതാണ് കഴിഞ്ഞ ദിവസം കിഴക്ക് പുറം കോട്ടമുക്ക് മഠത്തിലേത്ത് ബിനുവിന്റെ ജീവൻ എടുത്തത്. വിൽപ്പനയ്ക്കായി മുറിച്ചെത്തിക്കുന്ന മരത്തടികൾ കിഴക്കുപുറം കോട്ടമുക്ക് റോഡിന്റെ വശങ്ങളിൽ കൂട്ടിയിടുന്നത് അപകടത്തിന് ഇടയാക്കുന്നതായി നേരത്തെയും ആക്ഷേപം ഉണ്ടായിരുന്നു. എന്നാൽ ഇത് തടസ്സം ഇല്ലാതെ തുടരുകയായിരുന്നു. ഒരേസമയം വലിയ വാഹനങ്ങൾക്ക് രണ്ടെണ്ണത്തിന് മാത്രം സൂക്ഷിച്ചു കടന്നുപോകാൻ കഴിയുന്നത്ര വീതി മാത്രമുള്ള റോഡ് ആണ് കിഴക്കുപുറം കോട്ടമുക്ക്. അവിടെയാണ് വലിയ മരങ്ങൾ മുറിച്ച് റോഡിന്റെ അതിർത്തിവരയും കടന്ന് റോഡിലേക്ക് തടികള്‍ കയറ്റി ഇടുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും മരങ്ങൾ വെട്ടി റോഡിലേക്ക് കയറ്റുന്നത് ക്രയിന്‍ ഉപയോഗിച്ചാണ്. ഇങ്ങനെ കയറ്റുമ്പോൾ റോഡിന്റെ ടാറിങ് ഇല്ലാത്ത ഭാഗം ഇടിഞ്ഞ് താഴേക്ക് വീണ നിലയിലാണ്. പലസ്ഥലങ്ങളിൽ നിന്ന് എത്തിച്ച് മുറിച്ചിട്ടിരിക്കുന്ന മരക്കഷ്ണങ്ങള്‍ ആഴ്ചകളും മാസങ്ങളും കഴിഞ്ഞാണ് ലോറിയിൽ കയറ്റിക്കൊണ്ടു പോകുന്നത്. വഴിവിളക്കുകൾ പ്രകാശിക്കാത്ത ദിവസങ്ങളിൽ ഏറ്റവും അപകടം പിടിച്ച വഴിയാകുന്നു ഇത്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.