Friday, June 28, 2024 8:59 pm

കെ – സ്‌മാർട്ട്‌ ആപ്പ് വഴി ലൈസൻസ്‌ നേടിയത്‌ 1,31,907 സ്ഥാപനങ്ങളെന്ന് കണക്കുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ – സ്‌മാർട്ട്‌ ആപ്പ് വഴി ലൈസൻസ്‌ നേടിയത്‌ 1,31,907 സ്ഥാപനങ്ങളെന്ന് കണക്കുകൾ. 1,19,828 വ്യാപാര സ്ഥാപനം ലൈസൻസ്‌ പുതുക്കി. 12,079 പേർ പുതിയ ലൈസൻസ്‌ എടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായാണ്‌ ആദ്യഘട്ടം കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ സ്ഥാപനങ്ങളുടെ ലൈസൻസ്‌, വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ്‌ കെ – സ്‌മാർട്ട്‌ സോഫ്‌റ്റ്‌വെയർ വഴിയാക്കിയത്‌. ഫീസടക്കുമ്പോൾതന്നെ ലൈസൻസ് ലഭിക്കും. 30 വരെയാണ്‌ ലൈസൻസ്‌ പുതുക്കാനുള്ള കാലാവധി. പിന്നീടുള്ള അപേക്ഷകൾക്ക്‌ പിഴയും ലേറ്റ് ഫീസും ഈടാക്കും. ലൈസൻസ്‌ പുതുക്കുമ്പോൾ ഹരിതകർമ സേനകൾക്കുള്ള ഫീസ്‌, തൊഴിൽ കെട്ടിട നികുതികൾ കുടിശ്ശികയാകരുത്‌. സംരംഭമനുസരിച്ച് സമർപ്പിക്കേണ്ട രേഖകളിൽ മാറ്റമുണ്ടാകും. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ആവശ്യമായ സംരംഭങ്ങൾ ബോർഡ് അനുവദിക്കുന്ന സർട്ടിഫിക്കറ്റ്‌, ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർ ഹെൽത്ത്‌ കാർഡ്‌ എന്നിവ അപേക്ഷയ്‌ക്കൊപ്പം നൽകണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് ഈ വര്‍ഷം ആദ്യമാണ് നിലവിൽ വന്നത്. കെ-സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ നിലവിൽ വരുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഇപ്പോൾ വിരൽത്തുമ്പിൽ ലഭ്യമാണ്. കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും സാധിക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അങ്കമാലി താലൂക്കാശുപത്രിയിലെ ഷൂട്ടിംഗ് : വിവാദമായതോടെ ഇടപെട്ട് മന്ത്രി വീണാ ജോർജ്, വിശദീകരണം തേടി

0
തിരുവനന്തപുരം: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ് നടത്തിയ...

മെമ്പർ റോഡിൽ മാലിന്യം തള്ളിയ സംഭവം ; എന്ത് നടപടിയെടുത്തെന്ന് സർക്കാരിനോട് ഹൈക്കോടതി

0
കൊച്ചി: പൊതുവഴിയിൽ മാലിന്യമുപേക്ഷിച്ച് പഞ്ചായത്ത് മെമ്പർ മുങ്ങിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി....

മാവേലിക്കര തഴക്കരയിൽ കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീണ് രണ്ട് പേർ മരിച്ചു

0
മാവേലിക്കര: മാവേലിക്കര തഴക്കരയിൽ കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീണ് രണ്ട് പേർ...

ഡോ.എം .എസ്. സുനിലിന്റെ 312 -മത് സ്നേഹഭവനം വിധവയും പോളിയോ ബാധിതയുമായ സീതയ്ക്കും കുടുംബത്തിനും

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം .എസ് .സുനിൽ ഭവനരഹിതരായ...