Wednesday, May 14, 2025 10:31 pm

കോ​വി​ഡ് സെന്ററി​ല്‍നി​ന്ന് ചാ​ടി​പ്പോ​യ പ്ര​തി പി​ടി​യില്‍

For full experience, Download our mobile application:
Get it on Google Play

പെ​രു​മ്പാ​വൂ​ര്‍: കോ​വി​ഡ് സെന്റ​റി​ല്‍നി​ന്ന് ചാ​ടി​പ്പോ​യ പ്ര​തി പി​ടി​യി​ലാ​യി. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ത​ല​ശ്ശേ​രി ക​തി​രൂ​ര്‍ പൊ​ന്നി​യം വെ​സ്​​റ്റി​ല്‍ റോ​സ് മ​ഹ​ല്ലി​ല്‍ മി​ഷാ​ല്‍ ഷെ​ഫീ​ഖാ​ണ് (22) പിടിയിലാ​യ​ത്.

മോ​ഷ​ണ​ക്കേ​സി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ കോ​വി​ഡ് പോ​സി​റ്റി​വാ​യ​തി​നെ​ത്തു​ട​ര്‍ന്ന് ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഒ​രു​മാ​സം മു​മ്പ്  പോ​ലീ​സി​നെ വെ​ട്ടി​ച്ച്‌ ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. പി​ന്നീ​ട് ക​ണ്ടെ​ത്തി പോ​ലീ​സ് പെ​രു​മ്പാ​വൂ​രി​ലെ കോ​വി​ഡ് സെന്റ​റി​ല്‍ പാ​ര്‍പ്പി​ച്ചു. എ​ന്നാ​ല്‍ ഡി​സം​ബ​ര്‍ 27ന് ​പു​ല​ര്‍ച്ചെ അ​ഞ്ചി​ന് എ​ക്‌​സ്​​ഹോ​സ്​​റ്റ്​ ഫാ​ന്‍ അ​ഴി​ച്ചു​മാ​റ്റി​യ ദ്വാ​രം വ​ഴി മ​റ്റൊ​രു പ്ര​തി​യോ​ടൊ​പ്പം ചാ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു. പോ​കും​വ​ഴി പെ​രു​മ്പാവൂ​രി​ലെ പ്രൈ​വ​റ്റ് ബ​സ്​ സ്​​റ്റാ​ന്‍​ഡി​ല്‍​നി​ന്ന്​ ബൈ​ക്കും ക​വ​ര്‍ന്നു.

കൊ​ല്ല​ത്തേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും പോ​ലീ​സ് തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു. ക​രു​നാ​ഗ​പ്പള്ളി പോ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ വ്യാ​ഴാ​ഴ്ച പെ​രു​മ്പാവൂ​ര്‍ പോ​ലീ​സി​ന് കൈ​മാ​റി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള മേയ് 16 മുതൽ

0
പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 'എന്റെ...

പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ. സുധാകരൻ

0
തിരുവനന്തപുരം : പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ.പി.സി.സി മുൻ...

പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

0
ബെംഗളൂരു: പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ഛത്തീസ്‍ഗഢ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
മത്സ്യകര്‍ഷക അവാര്‍ഡ് മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, നൂതന...