ഹരിപ്പാട്: യുവാവിനേയും എക്‌സൈസ് ഉദ്യോഗസ്ഥനേയും മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ സ്വദേശികളായ മനു, അരുൺദാസ്, വിഷ്ണു, അമൽ മോഹൻ, ചന്തു എന്നിവരെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ പുതിയവിള സ്വദേശിയായ വൈശാഖി(30)നെയാണ് അമ്പലമുക്കിനു സമീപംവെച്ച് ഇവർ കൂട്ടംചേർന്ന് ക്രൂരമായി ആക്രമിച്ചത്. വൈശാഖിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. മൂക്കിന് ഗുരുതരമായി പരിക്കേറ്റ വൈശാഖ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിലെ നാലാം പ്രതി അയ്യപ്പനെ ഇനി പിടികൂടാനുണ്ട്. ഇയാൾ ഒളിവിലാണ്. പുതിയവിള കൂലുത്തേൽ മുക്കിനു വടക്കുഭാഗത്തുവെച്ച് ശനിയാഴ്ച എക്‌സൈസ് ഉദ്യോഗസ്ഥന് മർദനമേറ്റിരുന്നു. തെറ്റിദ്ധാരണയുടെ പേരിലാണ് മർദിച്ചത്. ഈ കേസിലും മനു, അരുൺ ദാസ്, അയ്യപ്പൻ എന്നിവർ പ്രതികളാണ്. മനു എട്ടു കേസിലും അരുൺ ദാസ് ആറു കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എസ്ഐ മാരായ ധർമരത്‌നം, സന്തോഷ്‌കുമാർ, പോലീസ് ഉദ്യോഗസ്ഥരായ സനൽ കുമാർ, സുനീർ, പി അനിൽകുമാർ, കെ ജി അനിൽകുമാർ, രാഹുൽ ആർ കുറുപ്പ്, ഷിജാർ, ബിലാൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1