കായംകുളം: യുവതിയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതി പിടിയില്‍. കായംകുളത്ത് കഴിഞ്ഞ ദിവസം ആറാട്ടുപുഴ സ്വദേശിനിയുടെ മൊബൈൽ മോഷ്ടിച്ച കീരിക്കാട് മാടവന കിഴക്കതിൽ വീട്ടിൽ ആടുകിളി എന്നു വിളിക്കുന്ന നൗഷാദ് (53) ആണ് പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് കായംകുളം കോടതിയിൽ നിന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കുള്ള റോഡിന്റെ സൈഡിൽ ആപ്പിൾ കച്ചവടം നടത്തുകയായിരുന്ന നൗഷാദിന്റെ കയ്യിൽ നിന്ന് ആപ്പിൾ വാങ്ങിയ ശേഷം ആറാട്ടുപുഴ സ്വദേശിനിയായ യുവതി തൊട്ടടുത്തു നിന്ന മകളുടെ കൈയ്യിൽ നിന്നും പൈസ വാങ്ങാനായി തിരിഞ്ഞ സമയത്താണ് തോളിൽ കിടന്ന ബാഗിൽ നിന്നും പതിനായിരം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ നൗഷാദ് മോഷ്ടിച്ചത്. നഷ്ടപ്പെട്ട മൊബൈൽ ഫോൺ നൗഷാദിൽ നിന്നും പോലീസ് കണ്ടെടുത്തു. മുമ്പും നിരവധി മോഷണ കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് നൗഷാദ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കായംകുളം സി ഐ അരുൺ ഷാ, എസ് ഐ ഉദയകുമാർ, ദിലീപ്, പോലീസുദ്യോഗസ്ഥരായ സജീവ്, ദീപക് വാസുദേവൻ, അതുല്യ മോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1