കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തിക്കോടി സ്വദേശി വിഷ്ണു സത്യനാണ് പോലീസിന്റെ പിടിയിലായത്. ബോംബെയില്‍ നിന്ന് നേത്രാവതി ട്രെയിനില്‍ വടകര വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. പരാതി നല്‍കിയതോടെ പ്രതി ആദ്യം കന്യാകുമാരിയിലേക്കും അവിടെ നിന്നും ബോംബേയിലേക്കും കടന്നിരുന്നു. വിഷ്ണു സത്യനെതിരെ പ്രദേശവാസികളായ സ്ത്രീകളാണ് പരാതി നല്‍കിയത്.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹിമാധ്യങ്ങളിലെ അശ്ലീല സൈറ്റുകളിലാണ് യുവാവ് പ്രചരിപ്പിച്ചത്. പണം വാങ്ങിയ ശേഷം ചിത്രങ്ങളും വിവരങ്ങളും നല്‍കിയെന്നാണ് വിവരം. പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത് വന്നതോടെ തിക്കോടി സ്വദേശിയായ ശങ്കരനിലയത്തില്‍ വിഷ്ണു സത്യന്‍ ഒളിവില്‍ പോവുകയായിരുന്നു.