കൊച്ചി : കണ്ണൂരില്‍ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയെ കൊച്ചിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കതിരൂര്‍ സ്വദേശി വിഥുനെയാണ് ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട പ്രതിയാണ് വിഥുന്‍. കണ്ണൂരില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനാലാണ് ഇയാളെ നാടുകടത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയത്.
ലോഡ്ജില്‍ മുറിയെടുത്ത ഇയാളെ പിന്നീട് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉടമകള്‍ വാതില്‍ തട്ടി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.