Friday, May 9, 2025 3:50 pm

രണ്ട് കൊലപാതകം – നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ; റാന്നി സ്വദേശിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

For full experience, Download our mobile application:
Get it on Google Play

റാന്നി: രണ്ട് കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ റാന്നി പോലീസ് ഒരുവർഷത്തെ കരുതൽ തടങ്കലിലാക്കി. റാന്നി ബ്ലോക്കുപടി വടക്കേടത്തു വീട്ടിൽ അതുൽ സത്യനെ(28)യാണ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയത്. കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം വകുപ്പ് 3 അനുസരിച്ച്, ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിനെതുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടറുടെതാണ് നടപടി. അതുൽ സത്യൻ അറിയപ്പെടുന്ന റൗഡിയും 2016 മുതൽ ഇതുവരെ 7 ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളുമാണ്. പൊതുഇടങ്ങളിൽ ശല്യമുണ്ടാക്കിയതിനുൾപ്പെടെ പോലീസ് നേരിട്ട് എടുത്ത 6 കേസുകളിലും ഇയാൾ പ്രതിയാണ്. ക്രിമിനൽ കേസുകളിൽ ആറെണ്ണം ഉൾപ്പെടുത്തിയാണ് കാപ്പ പ്രകാരമുള്ള നിയമനടപടിക്കായി കരുതൽ തടങ്കലിനുള്ള ശുപാർശ പോലീസ് ജില്ലാ കളക്ടർക്ക് സമർപ്പിച്ചത്. ഇതിൽ രണ്ട് കൊലപാതകക്കേസുകളും കഞ്ചാവ് കേസും ഉൾപ്പെടുന്നു. എല്ലാ കേസുകളും അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണ്. ഇവയിൽ രണ്ടെണ്ണത്തിൽ വിചാരണ പൂർത്തിയാക്കി കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചിരുന്നു. ബാക്കി നാലെണ്ണത്തിൽ വിചാരണ നടന്നുവരികയാണ്.

കൊലപാതകക്കേസുകൾ 2020, 2023 വർഷങ്ങളിലാണ് റാന്നി പോലീസ് രജിസ്റ്റർ ചെയ്തത്. ഒപ്പമിരുന്നു മദ്യപിച്ച സുഹൃത്തുമായുണ്ടായ വാക്കുതർക്കത്തേതുടർന്ന് മർദ്ദിച്ചു കൊന്നതിന് രജിസ്റ്റർ ചെയ്തതാണ് ആദ്യത്തെത്. രണ്ടാമത്തെ കേസ് ഈവർഷം ജൂണിൽ റിപ്പോർട്ടായതാണ്. കൂടെ താമസിച്ചുവന്ന യുവതിയെ ഇയാൾ വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ മാതാപിതാക്കൾക്കും സഹോദരിക്കും പരിക്കേറ്റിരുന്നു. അടിക്കടി ക്രമസമാധാനപ്രശ്നങ്ങൾ സൃഷ്ടിച്ച് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇയാൾ റാന്നി, ആലപ്പുഴയിലെ വള്ളികുന്നം പോലീസ് സ്റ്റേഷൻ അതിർത്തികളിൽപ്പെട്ട സ്ഥലങ്ങളിലും, റാന്നി എക്സൈസ് റേഞ്ച് അതിർത്തിയിലും കേസുകളിൽ പ്രതിയായിട്ടുണ്ട്. അടിപിടി, ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, വീടുകയറി ആക്രമണം, കൊലപാതകം, കൊലപാതകശ്രമം, കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് നിലവിലുള്ളത്. തിരുവല്ല ഡി വൈ എസ് പി ഇയാളെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിലാക്കിയിരുന്നു.

107 സി ആർ പി സി പ്രകാരമുള്ള നടപടിക്കായി തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ റിപ്പോർട്ട്‌ തയ്യാറാക്കി തിരുവല്ല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ചിരുന്നതും കേസ് കോടതിയിൽ രജിസ്റ്റർ ചെയ്തിരുന്നതുമാണ്. ഇതിൽ ഇയാൾ ബോണ്ട്‌ വച്ചിരുന്നില്ല. തുടർന്ന് 2022, 23 വർഷങ്ങളിൽ വള്ളികുന്നം പോലീസ്, റാന്നി പോലീസ്, റാന്നി എക്സൈസ് എന്നിവരുടെ കേസുകളിൽപ്പെട്ടു. ഒടുവിൽ റിപ്പോർട്ട്‌ ചെയ്തത് റാന്നി പോലീസ് ഈവർഷം ജൂണിൽ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസാണ്. ഈ കേസിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരികയാണ്. തുടർന്ന് തിരുവല്ല പോലീസ് ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കാപ്പ പ്രകാരം നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട്‌ സമർപ്പിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി വിദ്യാർത്ഥി അറസ്റ്റിൽ

0
നാഗ്പൂർ: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് പോലീസ്....

എസ്എഫ്‌ഐ മാവേലിക്കര ഏരിയ സമ്മേളനത്തിനു തുടക്കംകുറിച്ച് പ്രകടനവും പൊതുസമ്മേളനവും നടന്നു

0
മാവേലിക്കര : എസ്എഫ്‌ഐ മാവേലിക്കര ഏരിയ സമ്മേളനത്തിനു തുടക്കംകുറിച്ച് പ്രകടനവും...

കേരള ബറ്റാലിയൻ എൻസിസിയുടെ ദശദിന വാർഷിക ക്യാമ്പ് ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ തുടങ്ങി

0
ചെന്നിത്തല : 10 കേരള ബറ്റാലിയൻ എൻസിസിയുടെ ദശദിന വാർഷികക്യാമ്പ്...

എം.ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ആയി നിയമിച്ചു

0
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എം.ആർ അജിത് കുമാറിനെ എക്സൈസ്...