വടകര : കോഴിക്കോട് വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. തൃശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സോഷ്യൽ മീഡിയ വഴിയാണ് ഷഫീഖ് രാജനെ പരിചയപ്പെട്ടത്. കൊല്ലപ്പെട്ട രാജൻ ഉപയോഗിച്ച സ്വർണം കൈക്കലാക്കുകയാണ് പ്രതിയുടെ ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറെ വിവാദമായ വടകരയിലെ വ്യാപാരിയുടെ കൊലപാതകക്കേസിൽ ഒരാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. തൃശൂർ വാടാനപ്പള്ളി സ്വദേശിയായ മുഹമ്മദ് ഷഫീഖാണ് പിടിയിലായത്. പ്രതിയുടെ ഫോട്ടോ പുറത്ത് വിട്ടതിനെ തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വടകരയിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോളാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യണമെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ച് വരുന്നതായും റൂറൽ എസ്.പി ആർ കറപ്പസ്വാമി പറഞ്ഞു. ഡിസംബർ 25നാണ് വടകര പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയിൽ വ്യാപാരിയായ രാജനെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]