ആലപ്പുഴ: ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പ്രതി ചാടിപ്പോയി. തിരുവനന്തപുരത്ത് നിന്ന് രാമങ്കരി കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്ന പ്രതിയാണ് രക്ഷപെട്ടത്. പത്തനംതിട്ട സ്വദേശിയായ വിഷ്ണു ഉല്ലാസ് ആണ് പോലീസിന്‍റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ആലപ്പുഴ റെയില്‍വെ സ്റ്റേഷന്‍റെ അകത്തെ ബാത്ത്റൂമില്‍ പോയശേഷം ജനല്‍ വഴി കടന്ന് കളയുകയായിരുന്നു. നാളെ കോടതിയിൽ ഹാജരാക്കേണ്ട മോണക്കേസിലെ പ്രതിയാണ് രക്ഷപെട്ടത്. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.