ലഹോർ: സാമൂഹികമാധ്യമങ്ങളിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ച് പാകിസ്താനിൽ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ. അഹ്‌സൻ രാജ മസിഹ് എന്നയാൾക്കാണ് ശനിയാഴ്ച ഭീകരവാദവിരുദ്ധകോടതി വധശിക്ഷ വിധിച്ചത്. ഇതുകൂടാതെ 10 ലക്ഷം രൂപ പിഴയും ചുമത്തി. വിവിധവകുപ്പുകൾ ചേർത്ത് 22 വർഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ഇസ്‍ലാം മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കം ഇയാൾ ടിക്‌ടോക്കിൽ പങ്കുവെച്ചെന്നാണ് ആരോപണം. കഴിഞ്ഞ ഓഗസ്റ്റിൽ പഞ്ചാബ് പ്രവിശ്യയിൽ ക്രൈസ്തവരുടെ ആരാധനാലായങ്ങൾക്കും വീടുകൾക്കുംനേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിന് തിരികൊളുത്തിയത് ഇയാളിട്ട പോസ്റ്റാണെന്നും ആരോപിക്കുന്നു. അന്ന് ഫൈസലാബാദ് ജില്ലയിലെ ജരൻവാലയിൽ 24 പള്ളികളും എൺപതിലേറെ വീടുകളും അഗ്നിക്കിരയായിരുന്നു. കലാപത്തിൽ മുസ്‍ലിംങ്ങളായ 200-ലെറെപ്പേരെ അറസ്റ്റുചെയ്തെങ്കിലും ആരെയും ഇതുവരെ ശിക്ഷിച്ചിട്ടില്ല. 188 പേരെ പിന്നീട് കുറ്റവിമുക്തരാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.