ബംഗളൂരു: ബംഗളൂരുവിനെ നടുക്കിയ കൊലപാതകക്കേസിലെ പ്രതി മുക്തി രഞ്ജൻ റായി ആത്മഹത്യ ചെയ്തനിലയിൽ. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതിയാണ് മരിച്ചത്. ഒഡീഷയിലെ ഭദ്രാക് ജില്ലയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് നിന്ന് ബാഗും നോട്ട്ബുക്കും സ്കൂട്ടറും പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി അയച്ചിട്ടുണ്ട്. ആത്മഹത്യ കുറിപ്പിൽ ബംഗളൂരുവിലെ യുവതിയായ മഹാലക്ഷ്മിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയത് താനാണെന്ന് റായി സമ്മതിച്ചിട്ടുണ്ട്. റായിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒഡീഷ പൊലീസിന് അറിയുമായിരുന്നില്ല. പിന്നീട് ബംഗളൂരു പോലീസ് റായിയുടെ വിവരങ്ങൾ അറിയുന്നതിനായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക കേസിലെ പ്രതിയാണ് ആത്മഹത്യ ചെയ്തതെന്ന് മനസിലായത്. കഴിഞ്ഞ രണ്ട് ദിവസമായി റായിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ബംഗളൂരു പോലീസ്. ഇതിന്റെ ഭാഗമായി റായിയുടെ സഹോദരനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. സെപ്തംബർ 21നാണ് ഫ്രിഡ്ജിനുള്ളിൽ 59 കഷ്ണങ്ങളാക്കിയ നിലയിൽ മഹാലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. ബംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ ഒറ്റക്കാണ് മഹാലക്ഷ്മി താമസിച്ചിരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1