കോട്ടയം : എംഡിഎംഎയുമായി നഗരത്തിൽ നിന്നു പിടിയിലായ കാരാപ്പുഴ പുന്നപ്പറമ്പിൽ ഗോകുൽ കഴിഞ്ഞയാഴ്ച ജയിലിൽ ടൂത്ത്പേസ്റ്റിനകത്ത് ലഹരി മരുന്ന് എത്തിച്ച കേസിലും പ്രതി. സബ് ജയിലിൽ കഴിഞ്ഞിരുന്ന കൂട്ടാളി സുന്ദറിനു ടൂത്ത് പേസ്റ്റ് എന്നു പറഞ്ഞാണ് അയാളുടെ ഭാര്യയുടെ കൈയ്യിൽ കൊടുത്തയച്ചത്. ട്യൂബിനകത്തെ പേസ്റ്റ് കളഞ്ഞ ശേഷം പകരം എംഡിഎംഎ നിറയ്ക്കുകയായിരുന്നു. ജയിലിലെ പരിശോധനയ്ക്കിടെ ഇതു കണ്ടെത്തി. ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണു ഗോകുലാണ് കൊടുത്തയച്ചതെന്ന് വ്യക്തമായത്. തുടർന്ന് അറസ്റ്റിലായ ഗോകുൽ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു.
38.76 ഗ്രാം എംഡിഎംഎയുമായി അനശ്വര തിയറ്ററിനു സമീപം വെച്ചാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പോലീസും ചേർന്ന് വ്യാഴാഴ്ച ഇയാളെ പിടികൂടിയത്. പൊതിഞ്ഞു ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് പാക്കറ്റ് ജീൻസിന്‍റെ പോക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഇയാൾക്ക് എംഡിഎംഎ എത്തിച്ചു കൊടുക്കുന്നവരെപ്പറ്റിയുള്ള അന്വേഷണം നടന്നു വരുന്നെന്ന് പോലീസ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.