മെഴുവേലി : കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വെല്ലുവിളികളെ നേരിട്ട് കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത നേടുക എന്നതാണ് സര്‍ക്കാരിന്‍റെ പ്രധാന ലക്ഷ്യമെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഴുവേലി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷി വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യത്തിനും വിഷരഹിതമായ ഭക്ഷണം ലഭിക്കുന്നതിനും സാമ്പത്തിക ശാക്തീകരണത്തിനും സ്വയം പര്യാപ്തത ഏറെ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ഈ കാര്‍ഷിക വര്‍ഷത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ ഏറെ പ്രാധാന്യം ചെലുത്തിയ ഒന്നാണ് കാപ്കോ കമ്പനി. കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള കമ്പനികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.
സൂക്ഷ്മതല ആസൂത്രണത്തിലൂടെ വ്യക്തി ജീവിതത്തിന്‍റെയും കുടുംബ ജീവിതത്തിന്‍റെയും സാമൂഹിക ജീവിതത്തിന്‍റെയും ഗുണ നിലവാരം വര്‍ധിപ്പിക്കുന്നതിന് വേണ്ടി മെഴുവേലി ഗ്രാമപ്പഞ്ചായത്ത് മികച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്നുണ്ട്. കഴിഞ്ഞ കാര്‍ഷിക വര്‍ഷത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും അവക്ക് വിപണി കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങള്‍ വലിയതോതില്‍ നടന്നിട്ടുണ്ട്. കാര്‍ഷിക വൃത്തിയില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമ്പോഴും വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. അതിലൂടെ പഞ്ചായത്തിലെ കര്‍ഷകര്‍ക്കും പഞ്ചായത്തിലെ ആളുകള്‍ക്കും സാമ്പത്തിക ശാക്തീകരണം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ മികവ് തെളിയിച്ച കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും മന്ത്രി ചടങ്ങില്‍ ആദരിച്ചു.
നെടിയകാല മേനോന്‍ സ്മാരക ഗ്രന്ഥശാല ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് അനില ചെറിയാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനീതാ അനില്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി അശോകന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, എം മെഴുവേലി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ടി.കെ ജനാര്‍ദ്ദനന്‍, കൃഷി ഓഫീസര്‍ ലിനി ജേക്കബ്, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ സി.ആര്‍ രശ്മി, കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033