പത്തനംതിട്ട : സംശയരോഗം കാരണം ഭാര്യയുടെ മുഖത്ത് ആസിഡ് എടുത്തൊഴിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ചെന്നീര്‍ക്കര പ്രക്കാനം വല്യവട്ടം തുണ്ടിയില്‍ വീട്ടില്‍ രതീഷിനെയാണ് പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി നാല് ജഡ്ജി പി പി പൂജ 10 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. 2016 ജനുവരി 13 ന് വൈകിട്ട് 6.50 നാണ് സംഭവം. ഓമല്ലൂര്‍ ചന്തയ്ക്ക് സമീപമുള്ള അക്ഷയസെന്ററില്‍ ജീവനക്കാരിയായിരുന്ന രഞ്ജുവിന്‍റെ മുഖത്ത് പ്രക്കാനം ജംഗ്ഷനില്‍ വെച്ചാണ് ഭര്‍ത്താവ് രതീഷ് ആസിഡ് ഒഴിച്ച് പൊള്ളല്‍ ഏല്‍പ്പിച്ചത്.
ഹോട്ടലില്‍ ജോലിക്കാരനായിരുന്ന ഇയാളുടെ സംശയരോഗം കാരണം ഇരുവരും പിണക്കത്തിലായിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോകാനിറങ്ങിയപ്പോള്‍ യുവതിയുടെ മുഖത്തേക്ക് പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു തുടര്‍ ചികിത്സ. എസ് ഐ സുമിത് ജോസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ശാസ്ത്രീയ തെളിവുകളും മറ്റും പരിഗണിച്ച് കോടതി ശിക്ഷ വിധിക്കുകയാണുണ്ടായത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.