പുനലൂർ : ചക്കുവരക്കൽ വില്ലേജിൽ കുരിയാനി എന്ന സ്ഥലതത് മൊട്ടക്കൽ ചരുവിള പുത്തൻ വീട്ടിൽ സിക്കന്തർ മകൻ 49 വയസുള്ള ഷാജിയെ വീട് കയറി ആസിഡ് ഒഴിച്ച് പൊള്ളലേൽപിക്കുകയും വിറക് കഷണം കൊണ്ട് ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്തകേസിലെ പ്രതികളായ (1) വിളക്കുടി വില്ലേജിൽ കര്യറ മുറിയിൽ കൊച്ചുവിള വീട്ടിൽ യോഹന്നാൻ മകൻ 44 വയസുള്ള ബാബു (2) വിളക്കുടി വില്ലേജിൽ സർക്കാർ മുക്കിൽ റഹീസ് മൻസിലിൽ മുഹമ്മദ് കണ്ണ് റാവുത്തർ മകൻ 52 വയസ്സുള്ള റഹീം (3) വിളക്കുടി വില്ലേജിൽ സർക്കാർ മുക്കിൽ തോട്ടത്തിൽ വീട്ടിൽ തോമസ് ജോൺ മകൻ 58 വയസുള്ള സാംകുട്ടി എന്നിവരെ പുനലൂർ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.
പരാതിക്കാരനന്റെ സഹോദരനുമായുള്ള മുൻ വിരോധമാണ് അക്രമത്തിന് കാരണം. വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.