Thursday, June 27, 2024 8:30 am

മലയാളികളടക്കം 5 വിദ്യാര്‍ത്ഥികൾക്കെതിരെ നടപടി ; ഹൈദരാബാദ് സര്‍വകലാശാലയിൽ സമരം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: വിദ്യാർഥികൾക്കെതിരെ ഹൈദരാബാദ് സർവകലാശാല പ്രതികാര നടപടി സ്വീകരിച്ചതായി ആരോപണം. വൈസ് ചാൻസിലറുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച മലയാളി വിദ്യാർത്ഥികൾ അടക്കം അഞ്ചു പേരെ സര്‍വകലാശാലയിൽ നിന്ന് സസ്പെൻ്റ് ചെയ്തു. ന്യൂനപക്ഷ – ദളിത് വിദ്യാര്‍ത്ഥികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. വൈസ് ചാൻസലറുടെ വസതിയിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കാൻ ശ്രമിച്ചു എന്നടക്കം കുറ്റങ്ങൾ ചുമത്തി വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. മലയാളിയും യൂണിയൻ ജനറൽ സെക്രട്ടറിയുമായ കൃപ മരിയ ജോർജ്, യൂണിയൻ പ്രസിഡന്റ് അതീഖ് അഹമ്മദ്, മോഹിത്, സൊഹൈൽ അഹമ്മദ്, അസിക വിഎം എന്നിവർക്കെതിരെയാണ് നടപടി. രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളി വിട്ട പോലെ തങ്ങളെയും അഡ്മിനിസ്‌ട്രേഷൻ പ്രതികാര നടപടിയിലൂടെ ദ്രോഹിക്കുകയാണെന്ന് യൂണിയൻ ജനറൽ സെക്രട്ടറി കൃപ മരിയ ജോർജ് പറഞ്ഞു. സര്‍വകലാശാലയിൽ വിദ്യാര്‍ത്ഥി യൂണിയൻ ഫണ്ട് നൽകുന്നത് വൈകിക്കുന്നതിനും വാർഷികാഘോഷ പരിപാടിയായ ‘സുകൂൻ’ നടത്താൻ അനുവദിക്കാത്ത നടപടിയിലുമാണ് വിദ്യാര്‍ത്ഥികൾ പ്രതിഷേധിച്ചത്.

നടപടി നേരിട്ട വിദ്യാര്‍ത്ഥികളുടെ ഫെലോഷിപ്പുകൾ അടക്കം തുലാസിലാണ്. എസ്എഫ്ഐയാണ് യൂണിവേഴ്‌സിറ്റി യൂണിയന് നേതൃത്വം നൽകുന്നത്. നടപടി നേരിടുന്ന വിദ്യാര്‍ത്ഥികളോട് ജൂലൈ 1 മുതൽ ആറ് മാസത്തേക്ക് ക്ലാസിൽ കയറരുതെന്നും ഹോസ്റ്റൽ ഒഴിയണമെന്നും അഡ്‌മിനിസ്ട്രേഷൻ ആവശ്യപ്പെട്ടു. ഇത്തരം നടപടിയുണ്ടായാൽ വിദ്യാര്‍ത്ഥികളുടെ ഫെല്ലോഷിപ്പ് റദ്ദാക്കപ്പെടും. ഇത്തരം നടപടി വന്നാൽ വിദ്യാർത്ഥികളുടെ ഫെലോഷിപ്പുകൾ റദ്ദാക്കപ്പെടും. സസ്പെൻഷനിലായ രണ്ട് പേർ ജെആർഎഫ് സ്കോളർമാരാണ്. ഒരാൾ പോസ്റ്റ് ഡോക്ടറൽ ഫെലോയാണ്. മറ്റ് രണ്ട് പേര്‍ പിഎച്ച്‌ഡി കോഴ്‌സ് ചെയ്യുന്നവരാണ്. ഫെലോഷിപ്പുകൾ കിട്ടുന്നവർക്ക് അത് റദ്ദാക്കപ്പെടുകയും പിഎച്ച്ഡി കോഴ്സ് വർക്ക് ചെയ്യുന്നവർക്ക് പഠനം തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്നും വിദ്യാർഥികൾ പറയുന്നു. ഇതോടെ ഈ മാസം 24-ാം തീയതി മുതൽ വിദ്യാർഥികൾ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. നടപടി പിൻവലിക്കുന്നത് വരെ സമരം ചെയ്യുമെന്നാണ് പ്രഖ്യാപനം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസ് ചമഞ്ഞ് പണം തട്ടി ; പ്രതി അറസ്റ്റിൽ

0
തൊടുപുഴ: പോലീസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥൻ എന്ന പേരിൽ കച്ചവടക്കാരനില്‍ നിന്ന്...

ഇന്ത്യക്കാരനായ യുവാവിന്റെ മരണം ; പാർലമെന്റിൽ അനുശോചനം രേഖപ്പെടുത്തി ഇറ്റാലിയൻ പ്രധാനമന്ത്രി

0
ഡൽഹി: വൈക്കോൽ വെട്ടുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയതിന് പിന്നാലെ രക്തം വാർന്ന്...

പ്രധാനമന്ത്രി കോൺഗ്രസ് നീക്കത്തെ മുൻകൂട്ടി പ്രവചിച്ചു ; കിരൺ റിജിജു

0
ഡൽഹി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനായി വീണ്ടും സാം പിത്രോദയെ നിയമിച്ച...

ക്വാറി ഉടമയുടെ കൊലപാതകം ; കൊല്ലപ്പെട്ട ദീപുവിന്റെ ആവശ്യപ്രകാരമാണ് ഞാൻ കൊല നടത്തിയത്, വിചിത്രമൊഴിയുമായി...

0
തിരുവനന്തപുരം: കാറിനുള്ളിൽ ക്വാറി വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള സജികുമാർ,...