Thursday, July 3, 2025 8:06 am

ഇന്ന് ബ്രൂസ് ലീയുടെ 82-ാം ജന്മവാര്‍ഷികം

For full experience, Download our mobile application:
Get it on Google Play

ചൈന: മെയ്വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനാണ് ബ്രൂസ് ലീ. ചലച്ചിത്ര നടന്‍, തത്ത്വചിന്തകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. ആക്ഷന്‍ എന്നാല്‍ ബ്രൂസ് ലീയെ ആണ് എല്ലാവരും ഓര്‍ക്കുക. ഇതിഹാസ നായകന്റെ 82-ാം ജന്മവാര്‍ഷികമാണ് ഇന്ന്. ഹോങ്കോങ്ങിലെ ഒരു നാടകക്കമ്പനിയിലെ ഹാസ്യനടനായിരുന്ന ലീ ഹോയ് ചുന്‍യുടെയും ചൈനീസ്-ജര്‍മ്മന്‍ പാരമ്പര്യമുള്ള കത്തോലിക്കാ വിശ്വാസിയായിരുന്ന ഭാര്യ ഗ്രേസിന്റെയും മകനായി 1940 നവംബര്‍ 27ന് അമേരിക്കന്‍ ഐക്യനാടുകളിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലുള്ള ജാക്‌സണ്‍ സ്ട്രീറ്റ് ആശുപത്രിയിലാണ് ബ്രൂസ്ലീ ജനിച്ചത്. ന്യൂയോര്‍ക്കില്‍ നാടകം അവതരിപ്പിക്കാനെത്തിയതായിരുന്നു ലീയുടെ പിതാവ്.

ജൂന്‍ഫാന്‍ എന്നായിരുന്നു ഗ്രേസി മകന് ഇട്ട ആദ്യപേര്. പക്ഷേ ആ ആശുപത്രിയിലെ ഡോക്ടറായിരുന്ന മേരി ഗ്ലോവെര്‍ അവനെ ബ്രൂസ് എന്നു വിളിച്ചു. പിന്നീട് ലീ എന്ന കുടുംബപ്പേരുകൂടി ചേര്‍ന്നപ്പോള്‍ അവന്‍ ബ്രൂസ് ലീ ആയി. മൂന്നു മാസത്തിനു ശേഷം ലീ ദമ്പതിമാര്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. ചെറുപ്പത്തില്‍ ബ്രൂസിന്, ‘സായ് ഫങ്ങ്’ (കൊച്ചു ഡ്രാഗണ്‍) എന്നും പേരുണ്ടായിരുന്നു. പീറ്റര്‍, റോബര്‍ട്ട്, ആഗ്‌നസ് ഫോയബീ എന്നിവരായിരുന്നു ലീയുടെ സഹോദരങ്ങള്‍.

ലേ സാന്‍സ് കോളേജിലും സെന്റ് ഫ്രാന്‍സിസ് കോളേജിലുമായായിരുന്നു ലീയുടെ വിദ്യാഭ്യാസം. മെലിഞ്ഞു ദുര്‍ബലമായ ശരീര പ്രകൃതിയായിരുന്നു കൊച്ചു ബ്രൂസിന്റെത്. മുന്‍കോപവും എടുത്തുചാട്ടവും അവനെ പലപ്പോഴും കുഴപ്പത്തില്‍ ചാടിച്ചു. 18-ആം വയസ്സില്‍ സഹപാഠിയില്‍ നിന്നും രൂക്ഷമായി മര്‍ദ്ദനമേറ്റ ലീ സ്വയരക്ഷക്കായി ആയോധനകല പഠിക്കാന്‍ തീരുമാനിച്ചു. പഠനത്തില്‍ ഉഴപ്പന്‍. അതിനുപുറമെ അടിപിടിയും.

മകന്‍ നാട്ടില്‍ നിന്നാല്‍ അക്രമം നടത്തി ജയിലില്‍ എത്തുമെന്നു അമ്മ ഗ്രേസ് ഭയന്നു. തുടര്‍ വിദ്യാഭ്യാസത്തിനായി ബ്രൂസിനെ അമേരിക്കയിലെ ഒരു സുഹൃത്തിനടുത്തെക്കയക്കാന്‍ തീരുമാനിച്ചു. അങ്ങനെ അമ്മ നല്‍കിയ നൂറു ഡോളറും 1958 ലെ ഹോങ് കോങ് ബോക്‌സിങ് ചാമ്പ്യന്റെ മെഡലുമായി ബ്രൂസ്ലീ അമേരിക്കയിലെത്തി. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തത്ത്വചിന്തയില്‍ ബിരുദം സമ്പാദിച്ചു. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് 1961-ല്‍ ലീ ലിന്‍ഡയെ കണ്ടുമുട്ടി. പ്രണയബദ്ധരായ അവര്‍ 1964 ആഗസ്റ്റില്‍ വിവാഹിതരായി. ലീ ലിന്‍ഡ ദമ്പതിമാര്‍ക്ക് രണ്ടു മക്കളായിരുന്നു. ബ്രണ്ടന്‍ ലീയും ഷാനന്‍ ലീയും. പില്‍ക്കാലത്ത് അഭിനേതാവെന്ന നിലയില്‍ പ്രശസ്തനായ ബ്രണ്ടന്‍ ലീ 1993-ല്‍ ദ ക്രോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റാണു മരിച്ച്ത്. മകള്‍ ഷാനന്‍ ലീ 1990കളിലെ ചില ചലച്ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അഭിനയ ജീവിതം
ലീഹോയിചുന്‍ ചില ചൈനീസ് സിനിമകളിലെ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. കൈക്കുഞ്ഞായിരിയ്ക്കുമ്പോള്‍ തന്നെ സിനിമയിലെത്താന്‍ അത് ബ്രൂസിനെ സഹായിച്ചു. തുടര്‍ന്ന് ബാല നടനായി ശ്രദ്ധേയനായ ലീ 18 വയസ്സായപ്പോഴേയ്ക്കും ഇരുപതോളം ചലച്ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
കുവൈത്ത് സിറ്റി  : കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു....

ഗാസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തൽ നടപടി ; പുതിയ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ്

0
തെൽ അവിവ്: ഗാസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തലും തുടർന്ന്​ സമ്പൂർണ യുദ്ധവിരാമ...

എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10 അംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

0
തിരുവനന്തപുരം : കുന്നത്തുകാൽ പഞ്ചായത്തിലെ എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10...

ഡാർക്ക് നെറ്റ് മയക്കുമരുന്ന് കേസ് ; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി അപേക്ഷ ഇന്ന്...

0
കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബു പ്രതിയായ ഡാർക്ക് നെറ്റ് മയക്കുമരുന്ന്...