കളമശേരി: കളമശേരിയിൽ പോലീസ് അവഹേളിച്ചെന്നും ദേഹോപദ്രവം ചെയ്തെന്നും ഷാഫി പറമ്പിൽ എം.എല്‍.എ. കളമശേരി പോലീസിനെതിരെ നടപടി വേണമെന്ന് സ്പീക്കര്‍ക്ക് പരാതി നല്‍കി. സി.ഐ സന്തോഷ്കുമാർ, എ.എസ്.ഐ സുരേഷ് കുമാർ എന്നിവര്‍ക്കെതിരെയാണ് പരാതി. ജനപ്രതിനിധികളുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്ന് ഷാഫി പറമ്പിൽ.
സമരങ്ങൾ അടിച്ചമർത്തുന്ന സർക്കാർ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർ കളമശേരിയിൽ നടത്തിയ മാർച്ചിനുനേരെ ലാത്തിചാർജ്. എട്ട് പ്രവർത്തകർക്കും നാല് പോലീസുകാർക്കും സംഘർഷത്തിൽ പരുക്കേറ്റു. അറസ്റ്റിലായ പ്രവർത്തകരെ കാണാനെത്തിയ ഷാഫി പറമ്പിൽ എംഎൽഎയെ പോലീസ് കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് കോൺഗ്രസ് നേതാക്കൾ സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കളമശേരി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത്കോൺഗ്രസ് – കെഎസ്‌യു പ്രവർത്തർ നടത്തിയ മാർച്ച് പ്രകോപനപരമായതോടെ ആദ്യം പോലീസിന്റെ ജലപീലങ്കി . അടങ്ങാതെ വന്നതോടെ പ്രവർത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലി. ഓടി മാറാൻ ശ്രമിച്ചവരെയും വിട്ടില്ല. പരുക്കേറ്റവരെയടക്കം പോലീസ് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റിലായ പ്രവർത്തകരെ കാണാൻ പോലീസ് സ്റ്റേഷനിൽ എത്തിയ ഷാഫി പറമ്പിൽ എംഎൽഎ യെ പോലീസ് തടഞ്ഞതോടെ സ്റ്റേഷനു മുന്നിലായി പ്രതിഷേധം.
കോൺഗ്രസ് എംഎൽഎമാരും എംപിയും പിന്തുണയുമായി സ്റ്റേഷനിൽ എത്തി. പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാമെന്ന് നിയമസഭാ സ്പീക്കറും കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് എസിപിയും ഉറപ്പു നൽകിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു. പ്രതിഷേധം കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് കളമശേരിയിൽ ഒരുക്കിയിരുന്നത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.