Saturday, July 5, 2025 1:02 pm

പോലീസുകാരൻ കുഴഞ്ഞുവീണിട്ടും ഇടപെടാതെ നോക്കിനിന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സഹപ്രവര്‍ത്തകനായ പോലീസുകാരൻ കുഴഞ്ഞുവീണിട്ടും ഇടപെടാതെ നോക്കിനിന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. തൃശൂര്‍ പാവറട്ടി പോലീസ് സ്റ്റേഷനിലെ എസ്‍എച്ച്ഒ കെജി കൃഷ്ണകുമാറിനെ സ്ഥലം മാറ്റി കൊണ്ട് കമ്മീഷണര്‍ ഉത്തരവിറക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സംഭവം. പാവറട്ടി പോലീസ് സ്റ്റേഷനിലെ സിപിഒ ഷെഫീഖാണ് കുഴഞ്ഞു വീണത്. സ്റ്റേഷനിലെ മറ്റു പോലീസുകാരാണ് ഷെഫീകിനെ പരിചരിച്ചത്. ഷെഫീഖിനെ എസ്എച്ച്ഒ കൃഷ്ണകുമാര്‍ തന്‍റെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് സംഭവം നടന്നത്. ഷഫീഖ്, എസ്എച്ച്ഒയുമായി സംസാരിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തൊട്ടുമുന്നിൽ കുഴഞ്ഞുവീണ ഷെഫീഖിനെ കൃഷ്ണകുമാര്‍ തിരിഞ്ഞുനോക്കിയില്ല. തുടര്‍ന്ന് മറ്റു സഹപ്രവര്‍ത്തകരെത്തിയാണ് ഷെഫീഖിനെ പുറത്തേക്ക് എടുത്തത്. സംഭവത്തിൽ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിരീക്ഷിച്ചു. തുടര്‍ന്നാണ് കൃഷ്ണകുമാറിനെ എസ്എച്ച്ഒ ചുമതലകളിൽ നിന്ന് നീക്കികൊണ്ട് സ്ഥലം മാറ്റ ഉത്തരവിറക്കിയത്. സംഭവത്തിൽ കൃഷ്ണകുമാറിൽ നിന്ന് കമ്മീഷണര്‍ വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ചശേഷം വകുപ്പുതല നടപടികളിലേക്ക് കടന്നേക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെള്ളക്കെട്ട് ; മുത്തൂർ ആൽത്തറ-തോട്ടാണിശ്ശേരിൽ റോഡില്‍ യാത്ര ദുരിതം

0
തിരുവല്ല : മുത്തൂർ ആൽത്തറ-തോട്ടാണിശ്ശേരിൽ റോഡില്‍ യാത്ര...

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ ; സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. തിരുവനന്തപുരം റെയിൽവേ...

കണ്ണൂർ പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

0
കണ്ണൂർ : പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ദോശ...

ഗൂഡല്ലൂര്‍ നഗരത്തിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി

0
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരത്തിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി. ശനിയാഴ്ച രാവിലെ പത്തു മണിയോടെ വയനാട്...