പാരീസ്: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത ഫ്രാൻസിൽ സർക്കാറുണ്ടാക്കുന്നതിനുള്ള ശ്രമം ഊർജ്ജിതം. കൂടുതൽ സീറ്റ് ലഭിച്ച ഇടതുസഖ്യമായ ന്യൂ പോപുലർ ഫ്രണ്ട് സർക്കാറുണ്ടാക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. സഖ്യത്തിലെ പ്രധാന കക്ഷികളായ ഫ്രാൻസ് അൺബൗഡ്, സോഷ്യലിസ്റ്റുകൾ, ഗ്രീൻ പാർട്ടി എന്നിവർ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു.ന്യൂ പോപുലർ ഫ്രണ്ട് രാജ്യത്തെ പ്രമുഖ റിപ്പബ്ലിക്കൻ ശക്തിയായെന്നും സർക്കാറുണ്ടാക്കുന്നതിനുള്ള ഉത്തരവാദിത്വമുണ്ടെന്നും ഗ്രീൻ പാർട്ടി നേതാവ് സിറിൽ ചാറ്റ്ലയിൻ പറഞ്ഞു. അതേസമയം, ഇടതുസഖ്യത്തിലെ വിവിധ പാർട്ടികൾക്കിടയിലെ ഭിന്നതയും സർക്കാറുണ്ടാക്കുന്നതിനുള്ള ശ്രമം സങ്കീർണമാക്കുന്നുണ്ട്. ഒരു വിഭാഗം തീവ്ര ഇടതുപക്ഷ നിലപാട് സ്വീകരിക്കുമ്പോൾ മറ്റൊരു കൂട്ടർക്ക് മദ്ധ്യപക്ഷ നിലപാടാണുള്ളത്. തീവ്ര ഇടതുപക്ഷ പാർട്ടിയായ ഫ്രാൻസ് അൺബൗഡ് നേതാവ് ജീൻ ലൂക്ക് മെലെഷോൺ പ്രധാനമന്ത്രിയാകില്ലെന്ന് ചർച്ചകൾക്ക് നേതൃത്വം നൽകുന്ന സോഷ്യലിസ്റ്റ് നേതാവ് ജൊഹാന റോളണ്ട് പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.