തിരുവനന്തപുരം: കേരളീയം പരിപാടിയിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം ഇരുന്ന് കേട്ട് നടൻ ഭീമൻ രഘു. സദസിന്റെ മുൻനിരയിലുണ്ടായിരുന്നുവെങ്കിലും പ്രസംഗം കേട്ടപ്പോള്‍ രഘു എഴുന്നേറ്റില്ല. സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ എഴുന്നേറ്റ് നിന്ന ഭീമൻ രഘുവിന്റെ ചിത്രങ്ങളും വീഡിയോയും വലിയ തോതിൽ പ്രചരിച്ചിരുന്നു. തന്റെ സംസ്കാരത്തിന്റെ ഭാഗമാണിതെന്നായിരുന്നു അന്ന് ‘എഴുന്നേറ്റ് നിന്നതിനെ’ കുറിച്ച് രഘു പറഞ്ഞത്. എന്നാൽ എന്നും അങ്ങനെ ചെയ്യണമെന്നില്ലല്ലോയെന്നായിരുന്നു ഇന്നത്തെ പ്രതികരണം.
കേരള മാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഒന്നാം കേരളീയം പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കമായി. എല്ലാ വർഷവും ഇനി കേരളീയം സംഘടിപ്പിക്കുമെന്നും ലോകത്തെ വിദ്വേഷങ്ങൾക്കെതിരായ ഒറ്റമൂലിയാണ് കേരള മോഡലെന്നും മുഖ്യമന്ത്രി കേരളീയം പരിപാടിയിൽ പറഞ്ഞു. കേരളത്തെ ലോകോത്തര ബ്രാൻഡാക്കി മാറ്റാനാണ് കേരളീയം. സംസ്ഥാനം ആർജ്ജിച്ച നേട്ടങ്ങൾ അവതരിപ്പിക്കാനും ഭാവിയിലേക്കുള്ള ചുവട് വെപ്പിനുള്ള ആശയങ്ങളൊരുക്കാനുമുള്ള പരിപാടിക്കാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയിലെ പ്രൗഡമായ ചടങ്ങിൽ തുടക്കമായത്. നമ്മുടെ നേട്ടങ്ങൾ പലതും ലോകം തിരിച്ചറിഞ്ഞിട്ടില്ല. അതിനായാണ് കേരളീയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ വികേന്ദ്രീകരണം രാജ്യത്തിന് മാതൃകയാണെന്ന് പരിപാടിയിൽ പങ്കെടുകത്ത് കമലഹാസൻ പറഞ്ഞു. കേരളീയത്തിന് പിന്തുണയുമായി മമ്മൂട്ടിയും മോഹൻലാലും ശോഭനയും ഉദ്ഘാടനവേദിയിലുണ്ടായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.