Thursday, May 15, 2025 8:51 am

‘പണി’ സിനിമയുമായി ബന്ധപ്പെട്ട ഫോണ്‍ കോള്‍ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ജോജു ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

‘പണി’ സിനിമയുമായി ബന്ധപ്പെട്ട ഫോണ്‍ കോള്‍ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ജോജു ജോര്‍ജ്. താന്‍ ഫോണ്‍ വിളിക്കാന്‍ പാടില്ലായിരുന്നുവെന്നും സംഭവിച്ചു പോയതാണെന്നുമായിരുന്നു താരം പറയുന്നത്. തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ജോജു പറയുന്നു. പണിയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജോജു. കഴിഞ്ഞ ദിവസം തന്റെ സിനിമയായ പണിയെ വിമര്‍ശിച്ചു കൊണ്ടുളള ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ ജോജു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. ജോജുവും യുവാവും തമ്മിലുളള ഫോണ്‍ സംഭാഷണം പുറത്തായതോടെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്. ഈ വിഷയത്തിലാണ് ജോജു ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

ജോജു പറയുന്നതിങ്ങനെ. നമ്മുടെ നാട്ടില്‍ ഞാനിപ്പോള്‍ എയറിലാണ്. ഞാന്‍ ഭീഷണിപ്പെടുത്തി എന്ന കഥകളാകും നിങ്ങള്‍ കേള്‍ക്കുന്നത്. ഒരു സിനിമയുടെ റിവ്യു പറഞ്ഞതിലല്ല വിളിച്ചത്. സിനിമ ടിക്കറ്റ് എടുത്തവര്‍ എല്ലാം അഭിപ്രായം പറയണം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയണം. പക്ഷേ ഒരു പോസ്റ്റ് ഒരുപാട് സ്ഥലങ്ങളില്‍ പ്രചരിപ്പിച്ചു. അതിന്റെ പേരിലുണ്ടായ കോലാഹലങ്ങള്‍ക്കിടെ ഞാനൊരു കോള്‍ ചെയ്തു പോയി. ഞാന്‍ വിളിക്കാന്‍ പാടില്ലായിരുന്നു. പക്ഷെ ചെയ്തു പോയി. അതിന്റെ രണ്ട് ദിവസമായി ചര്‍ച്ചയാണെന്നും ജോജു പറയുന്നു. മുല്ലപ്പെരിയാര്‍ പൊട്ടാന്‍ കിടക്കുകയാണ്. അതിനെപ്പറ്റി ചര്‍ച്ചയില്ല. ഇപ്പോള്‍ എന്റെ പിളേളര്‍ക്ക് യൂട്യൂബ് തുറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അങ്ങനെയുളള അവസ്ഥയില്‍ ഇവിടെ വരുമ്പോള്‍ എനിക്ക് തന്ന ഓരോ കയ്യടിയ്ക്കും നന്ദി. ഒരുപാട് പേര്‍ സിനിമാ ആഗ്രഹവുമായി നടക്കുന്നവരുണ്ട്. അങ്ങനെ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്ക് തോന്നിയൊരു ആഗ്രഹമായിരുന്നു സിനിമ. നമ്മുടെ നാട്ടിലൊരു അംഗീകാരമൊക്കെ കിട്ടാന്‍ വേണ്ടിയാകും അങ്ങനെ ചിന്തിച്ചു തുടങ്ങിയത്. എന്റെ സ്വപ്‌നത്തിന് താങ്ങും തണലുമായി ഞാന്‍ ചെയ്യുന്ന മണ്ടത്തരങ്ങള്‍ക്കും നല്ലതിനും കയ്യടിച്ചും എന്നെ വളര്‍ത്തി വലുതാക്കിയത് മലയാളികളാണ്. അവരില്ലെങ്കില്‍ ഞാനില്ല.

ദൈവാനുഗ്രഹം കൊണ്ട് ഇവിടെ വരെ എത്താന്‍ സാധിച്ചു. ഒരു സിനിമ സംവിധാനം ചെയ്യാനും സാധിച്ചു. ആ സിനിമ ഇറങ്ങുന്ന നിമിഷം വരെ പാരച്യൂട്ട് ആകാശത്തു നിന്നും ചാടുമ്പോഴുളള ഫ്രീഫാളളിംഗ് പോലെയായിരുന്നു. അങ്ങൊരു അങ്കലാപ്പില്‍ ഞാനൊരു ചാട്ടം ചാടുകയായിരുന്നു. വലിയ ബജറ്റുളള സിനിമയാണ് ചെയ്തത്. ആദ്യമായാണ് എന്റെ ഒരു സിനിമയ്ക്ക് തീയേറ്ററില്‍ ഇതുപോലൊരു സ്വീകരണം ലഭിക്കുന്നത്. ഒടിടിയില്‍ എന്റെ സിനിമകള്‍ എല്ലാവരും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മനസ് നിറച്ചുകൊണ്ട് ഒരുപാട് ഹൗസ്ഫുള്‍ ഷോകള്‍. ഇതൊന്നും പ്രതീക്ഷിച്ചിരുന്നതല്ല. ആവറേജ് ഹിറ്റാകുമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ വലിയ വിജയമായി. ഈ സമയത്ത് ലഭിക്കുന്ന പിന്തുണ വലുതാണ്. നമുക്ക് വേണ്ടി സംസാരിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ട് എന്നതിനുളള നന്ദി വാക്കുകള്‍ക്ക് അതീതമാണെന്നും ജോജു പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കശ്മീരില്‍ ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

0
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. സൗത്ത് കശ്മീരിലെ അവന്തിപ്പോരയിലെ...

മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0
മലപ്പുറം : മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂർ...

ദേശീയപാത 66-ന്റെ തൃശ്ശൂർ ജില്ലയിലെ രണ്ടു റീച്ചുകളുടെ നിർമാണം ഈ മാസം 80 ശതമാനം...

0
കൊടുങ്ങല്ലൂർ : ദേശീയപാത 66-ന്റെ തൃശ്ശൂർ ജില്ലയിലെ രണ്ടു റീച്ചുകളുടെയും നിർമാണം...

കണ്ണൂർ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ്‌ പദയാത്രക്കിടെയുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു

0
കണ്ണൂർ : കണ്ണൂർ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ്‌ പദയാത്രക്കിടെയുണ്ടായ സംഘർഷത്തിൽ പോലീസ്...