ചെന്നൈ: തമിഴ്നാട് സിനിമാ മേഖയെ പിടിച്ചുകുലുക്കിയ കൊക്കെയ്ന്‍ കേസില്‍ നടന് കൃഷ്ണ പോലീസ് കസ്റ്റഡിയില്‍. കേസില്‍ നേരത്തെ നടന് ശ്രീകാന്തിനെയും എഐഡിഎംകെ നേതാവും സിനിമ നിര്‍മാതാവുമായ പ്രസാദിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നുങ്കമ്പാക്കം പോലീസ് ആണ് കൃഷ്ണയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് നടനെ കസ്റ്റഡിയിലെടുത്തതെന്നും ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്നും ചോദ്യം ചെയ്ത ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പോലീസ് പറഞ്ഞു. അതേസമയം കേസില്‍ നടന് ശ്രീകാന്തിനെ ജൂലായ് ഏഴു വരെ കോടതി റിമാന്‍ഡ് ചെയ്തു. ശ്രീകാന്ത് കൊക്കെയ്ന്‍ വാങ്ങിയെന്ന തെളിവുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിക്കുന്ന ഡിജിറ്റല്‍ പണമിടപാടു വിവരങ്ങള്‍, വില്‍പ്പനക്കാരുമായുള്ള മൊബൈല്‍ സന്ദേശങ്ങള്‍ തുടങ്ങിയവും കണ്ടെടുത്തു. ചെന്നൈയിലെ വിവിധ പബ്ബുകളിലും സ്വകാര്യ പാര്‍ട്ടികളിലും ആയിരുന്നു ലഹരി ഉപയോഗം. പല താരങ്ങള്‍ക്കും ശ്രീകാന്ത് കൊക്കെയ്ന്‍ നല്‍കിയതായി വിവരമുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]