Saturday, July 5, 2025 11:23 am

നടന്‍ സലിം ഘൗസ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : താഴ്‌വാരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നടന്‍ സലിം ഘൗസ്(70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍വെച്ചായിരുന്നു അന്ത്യം. 80 കളില്‍ ടെലിവിഷനിലെ ഏറ്റവും പരിചിതമായ മുഖങ്ങളിലൊന്നായിരുന്നു സലിം ഘൗസ്. ദൂരദര്‍ശന്റെ സുബ എന്ന ടിവി പരമ്ബരയില്‍ അഭിനയിച്ചതിന് ശേഷമാണ് അദ്ദേഹം ജനപ്രീതി നേടിയത്.

പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ‘വെട്രിവിഴ’ എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലനായും അദ്ദേഹം തിളങ്ങി. 1990 ല്‍ ഭരതന്റെ മലയാളം ക്ലാസിക് ചിത്രം താഴ്വാരത്തില്‍ രാഘവന്‍ എന്ന വില്ലന്‍ കഥാപാത്രവുമായി മോഹന്‍ലാലിനൊപ്പം മത്സരിച്ചഭിനയിച്ചു. ഉടയോന്‍ എന്ന സിനിമയിലും മോഹന്‍ലാലിനൊപ്പം വേഷമിട്ടു. ശ്യാം ബെനഗലിന്റെ ഭാരത് ഏക് ഖോജ് എന്ന ടിവി പരമ്പരയിലെ രാമന്‍, കൃഷ്ണന്‍, ടിപ്പു സുല്‍ത്താന്‍ എന്നിവരെയും സലിം ഘൗസ് അവതരിപ്പിച്ചു.

മന്ഥന്‍, കലയുഗ്, ചക്ര, സാരന്‍ഷ്, മോഹന്‍ ജോഷി ഹാസിര്‍ ഹോ, ത്രികള്‍, അഘാത്, ദ്രോഹി, തിരുഡാ തിരുഡ, സര്‍ദാരി ബീഗം, കൊയ്ല, സോള്‍ജിയര്‍, ആക്സ്, വേട്ടക്കാരന്‍ വെല്‍ ഡണ്‍ അബ്ബ & കാ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചു. പൂനെ എഫ്ടിഐഐയില്‍ നിന്ന് ബിരുദം നേടിയ വ്യക്തികൂടിയാണ് സലിം ഘൗസ്. മുംബൈയിലെ നാടക പ്രവര്‍ത്തനങ്ങളുമായി തിരക്കിലായിരുന്നു അദ്ദേഹം.

സലിമിന്‍റെ ഭാര്യ അനീറ്റ സലിമാണ് മരണം സ്ഥിരീകരിച്ചത്. ‘തലേ ദിവസം രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അദ്ദേഹം കഷ്ടപ്പാട് ഇതുവരെ അനുഭവിച്ചിട്ടില്ല. മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥയും അദ്ദേഹത്തിനുണ്ടായിട്ടില്ല. ആത്മാഭിമാനമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അടുക്കളയിലും മനോഹരമായ പാചകക്കാരനായിരുന്നു. ‘- അനീറ്റ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശ്ശൂരിൽ പിക്കപ്പ് വാനിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

0
തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് പിക്കപ്പ് വാനിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം....

വള്ളിക്കോട് കൈവരികൾ തകർന്ന് അപകടഭീഷണി ഉയർത്തി മാളിയേക്കൽ പാലം

0
വള്ളിക്കോട് : കൈവരികൾ തകർന്ന് അപകടഭീഷണി ഉയർത്തി മാളിയേക്കൽ പാലം. കൈപ്പട്ടൂർ...

യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരം​ഗം ; വിവിധ രാജ്യങ്ങളിൽ കൊടുംചൂട്

0
ലണ്ടൻ: യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരംഗം. മെഡിറ്ററേനിയനിൽ നിന്നുള്ള ഒരു സമുദ്ര ഉഷ്ണതരംഗം...