മുംബൈ: നടി ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി നടന്‍ സൂരജ് പഞ്ചോളിയെ സിബിഐ പ്രത്യേക കോടതി വെറുതെവിട്ടു. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് സൂരജിനെതിരെ ചുമത്തിയിരുന്നത്. ജിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനു പത്തു വര്‍ഷത്തിനു ശേഷമാണ് വിധി. സൂരജിനെതിരെ തെളിവുകളില്ലെന്ന് പ്രത്യേക കോടതി ജഡ്ജി എഎസ് സയിദ് വിധിന്യായത്തില്‍ പറഞ്ഞു.
2013 ജൂണ്‍ 13നാണ് ജിയാ ഖാനെ മുംബൈയിലെ ജൂഹുവിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജിയയുടെ മരണത്തെ തുടര്‍ന്ന് കാമുകനായ സൂരജ് പഞ്ചോളി കസ്റ്റഡിയിലെടുത്തിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തില്‍ ജിയാ ഖാന്‍ ജീവനൊടുക്കിയതാണെന്നും, കാരണം സൂരജ് പഞ്ചോളിയുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളാണ് കാരണമെന്നും കണ്ടെത്തിയിരുന്നു.