കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടന്‍ വിനായകനെ കൊച്ചി സിറ്റി പോലീസ് ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ നിര്‍ണായക തെളിവായി പോലീസ് പിടിച്ചെടുത്തു. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പോലീസ് സംഘം ചോദ്യം ചെയ്തത്. എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസാണ് വിനായകനെതിരായ പരാതികള്‍ അന്വേഷിക്കുന്നത്. വിനായകന്റെ ലൈവിനു പിന്നാലെ സമൂഹമാധ്യങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് നടന്‍ തന്നെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
”ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മള്‍ക്കറിയില്ലേ ഇയാള്‍ ആരൊക്കെയാണെന്ന്” ഇതായിരുന്നു വിനായകന്റെ പരാമര്‍ശം.