കൊച്ചി : ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി എന്‍.എസ് സുനില്‍ കുമാര്‍ പിടിക്കപ്പെട്ട ഉടന്‍ നടന്‍ ദിലീപിന്റെ പേര് പള്‍സര്‍ സുനിയുടെ മാതാവു ശോഭനയുടെ രഹസ്യമൊഴിയാണിത്. വെളിപ്പെടുത്താതിരുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്ന രഹസ്യമൊഴി അനുബന്ധ കുറ്റപത്രത്തിനൊപ്പം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.
ജയിലിനുള്ളിലും മകന്റെ ജീവന്‍ അപകടത്തിലാണ് എന്നു മനസ്സിലാക്കിയതു കൊണ്ടാണ് ഇക്കാര്യങ്ങള്‍ കോടതിയോടു വെളിപ്പെടുത്തിയത് എന്നാണു ശോഭന പറഞ്ഞത്. ജയിലിനുള്ളില്‍ അപായപ്പെടുത്തിയാല്‍ കോടതിക്കു കൈമാറണമെന്നു പറഞ്ഞു പള്‍സര്‍സുനി ഏല്‍പിച്ചിരുന്ന കത്തും ശോഭന അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.